വൈകാരിക പ്രകടനങ്ങളോട് യോജിപ്പില്ല; ലതിക സുഭാഷിനെതിരെ ലാലി വിൻസെന്റ്

കോൺഗ്രസ് വിട്ട ലതികാ സുഭാഷിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് രംഗത്ത്. ലതികാ സുഭാഷിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായി ലാലി വിൻസെന്റ് വ്യക്തമാക്കി.

വൈകാരിക പ്രകടനത്തോട് യോജിക്കുന്നില്ല. പാർട്ടിയെ സമ്മർദത്തിലാക്കിയ നടപടി അംഗീകരിക്കാനാവില്ല. പ്രതിഷേധത്തിന് തെരഞ്ഞെടുത്ത സമയവും സ്ഥലവും തെറ്റാണ്. എതിർപക്ഷത്തിന് ആയുധം നൽകുകയാണ് ചെയ്തത്. ലതിക സുഭാഷിന് പാർട്ടി അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ട്. കോൺഗ്രസിൽ വനിതകൾക്ക് മികച്ച അവസരം ലഭിക്കുന്നുണ്ടെന്നും ലാലി വിൻസെന്റ് വ്യക്തമാക്കി.

Story Highlights – Lathika subhash, lally Vincent, Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top