Advertisement

ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി

March 15, 2021
Google News 1 minute Read

പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്.

എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി.

Story Highlights – A V Gopinath, A. K Antony, Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here