തൃശൂര്‍ പൂരം നടത്തിപ്പ്; ഉന്നതതല യോഗം ഇന്ന്

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഇന്ന് ചേരും. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.
ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ ചേമ്പറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ തവണ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണത്തിലും പൂരം പ്രദര്‍ശനം, ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തിലും വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here