തെരഞ്ഞെടുപ്പിൽ ഇത്തവണയും വനിതാ പ്രാതിനിധ്യം കുറവ് : കെകെ ശൈലജ

തെരഞ്ഞെടുപ്പിൽ ഇത്തവണയും വനിതാ പ്രാതിനിധ്യം കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ട്വന്റിഫോറിനോട്. തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കെകെ ശൈലജ പറഞ്ഞു.
നല്ല പ്രാതിനിധ്യം വേണമെന്ന് പറഞ്ഞുകൊണ്ടാണ് എൽഡിഎഫിലും സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ വനിതകൾക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചില്ല. താരതമ്യേന എൽഡിഎഫ് ആണ് സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം നൽകുന്നതെന്നും കെകെ ശൈലജ പറഞ്ഞു.
രാഷ്ട്രീയത്തിൽ വനിതകൾ നേരിടുന്ന വിവേചനത്തിനെതിരെ മുന്നണിഭേദമന്യേ നിരവധി സ്ത്രീ നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി ബിജെപിയിൽ നിന്ന് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
Story Highlights – KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here