പിന്തുണ തേടി ഇ. ശ്രീധരൻ; എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് പാലക്കാട് ബിഷപ്പ്

തെരഞ്ഞെടുപ്പിൽ സഭയുടെ സഹായം തേടി പാലക്കാട് ബിഷപ്പിനെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരൻ. ഇന്ന് രാവിലെയാണ് ബിഷപ്പ് ഹൗഹിലെത്തി ഇ. ശ്രീധരൻ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തുമായി കൂടിക്കാഴ്ച നടത്തിയത്.

Read Also : ‘അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി; മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ല’ : ഇ.ശ്രീധരൻ

ശ്രീധരന് എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകുമെന്ന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് സന്ദർശന ശേഷം പറഞ്ഞു. അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരന്റേതെന്ന് ബിഷപ്പ് പറഞ്ഞു. ക്രിസ്തീയ ആചാരങ്ങളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് ഇ.ശ്രീധരനും പറഞ്ഞു.

Story Highlights – E Sreedharan, palakkad bishop, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top