29
Oct 2021
Friday
Covid Updates

  ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ച്, ഹോളിവുഡ് പവർ കപ്പിൾ പ്രിയങ്ക ചോപ്രയും നിക് ജോനാസും

  ഹോളിവുഡിലെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജോനാസും. ഇത്തവണ ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം അക്കാദമി നൽകിയത് പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനുമാണ്. തിങ്കളാഴ്ചയാണ് ദമ്പതികൾ ഓസ്കാർ പട്ടിക പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം വൈകിയിരുന്നു. 93-ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ന് ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും.

  തിയറ്റർ റിലീസുകളില്ലാതെ ഒ ടി ടി റിലീസ് ചിത്രങ്ങളും ഇത്തവണ അവാർഡിന് പരിഗണിക്കും. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഓസ്കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരറൈ പോട്ര്, എം എം വിജയൻ മുഖ്യകഥാപാത്രമായെത്തുന്ന മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ ) എന്നിവ പട്ടികയിൽ ഇടം നേടിയിരുന്നു. പ്രിയങ്കയും നിക്കും ചേർന്ന് പ്രഖ്യാപിച്ച പട്ടികയിൽ 10 നാമനിർദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. നോമാഡ്‌ലാൻഡ്, ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7, പ്രോമിസിങ് യങ് വുമൺ, യുദാ ആൻഡ് ബ്ലാക്ക് മസിഹ തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനിൽ മുന്നിലെത്തിയത്. മാ റെയിനിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ്വിക്ക് ബോസ്‌മാൻ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

  കാൻസർ ബാധിച്ച് കഴിഞ്ഞ വർഷം മരണമടഞ്ഞ നടനാണ് ചാഡ്വിക്ക് ബോസ്‌മാൻ. ഈ മാസം ആദ്യം മരണാന്തര ബഹുമതിയായി മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ചാഡ്വിക്ക് ബോസ്‌മാന് ലഭിച്ചിരുന്നു. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം , സംവിധായകൻ തുടങ്ങിയവ ഉൾപ്പെടെ ആറ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തിൽ സ്ത്രീകളെയും അഭിനയത്തിൽ കറുത്ത വർഗക്കാരെയും അവഗണിച്ചതിന് ഓസ്കർ അക്കാദമി കഴിഞ്ഞ വർഷം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു. ഈ രണ്ട് പ്രശ്നങ്ങളും ഈ വർഷം പരിഹരിക്കപ്പെട്ടു.

  വിയോള ഡേവിഡ് ( മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം ), ആന്ദ്ര ഡേ ( യുനൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ ), ഡാനിയൽ കലൂയാ ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) ലേക്കിത്ത് സ്‌റ്റേൺഫിൽഡ് ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) തുടങ്ങിയവർ മികച്ച നടികളുടെ മത്സരത്തിൽ മുന്നിലുണ്ട്. മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് ജേതാവ് ജൂഡി ഫോസ്റ്റർ ഓസ്കറിൽ അവഗണിക്കപ്പെട്ടു. ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവർ യഥാക്രമം നൊമാൻഡ് ലാൻഡിനും പ്രോമിസിങ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്.

  Story Highlights – Hollywood Power Couple Priyanka Chopra and Nick Jonas announce the 93rd Oscar nominations

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top