ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി-20 ഇന്ന്

india england 3rd t20

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി-20 ഇന്ന്. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ഗുജറാത്തിൽ കൊവിഡ് ബാധ വർധിക്കുന്നതിനാൽ കാണികളില്ലാതെയാവും മത്സരം. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.

രോഹിത് ശർമ്മ ഇന്ന് കളിക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. ടി-20 ലോകകപ്പിൽ ഓപ്പണർമാരായി പരിഗണിക്കുന്നത് രാഹുൽ-രോഹിത് സഖ്യമാണെന്ന് ടീം മാനേജ്മെൻ്റ് പറഞ്ഞുകഴിഞ്ഞതിനാൽ രാഹുലിനെ മാറ്റി രോഹിത് എത്തുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ ഇഷൻ കിഷനെ മാറ്റുന്നത് നീതികേടാണ്. എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിയാത്തത് രാഹുലിനു തിരിച്ചടിയാണ്. രോഹിത് ടീമിലെത്തണമെങ്കിൽ രാഹുൽ തന്നെ മാറിനിൽക്കേണ്ടി വരും. മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.

രണ്ടാം മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 17.5 ഓവറിൽ ഇന്ത്യ മറികടന്നു. കോലിക്കൊപ്പം അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടിയ യുവതാരം ഇഷൻ കിഷനും ഇന്ത്യക്കായി തിളങ്ങി. 56 റൺസ് നേടിയ ഇഷൻ കിഷനാണ് മത്സരത്തിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

Story Highlights – india england 3rd t20 today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top