Advertisement

സ്ഥാനാർത്ഥികളെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകൾ നടത്തി; കെ. സുധാകരനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

March 16, 2021
Google News 1 minute Read

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട കെ. സുധാകരൻ എം.പിയുമായി ആരോപണങ്ങളെ തള്ളി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വേണ്ടത്ര കൂടിയാലോചനകൾ നടത്തിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ടെന്നും ആരെയും വ്യക്തിപരമായി വിമർശിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക വന്നതോടെ തന്റെ പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാർത്ഥി പട്ടികയിൽ ചിലർ ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകി കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായത്തെ പരിഗണിച്ചില്ലെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു.

Story Highlights – Mullappally ramachandran, K Sudhakaran, Assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here