പിഎസ്‌സിയെ അഭിനന്ദിക്കാന്‍ മടിയെന്തിന്?; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

pinarayi vijayan psc

പിഎസ്‌സിയെ അഭിനന്ദിക്കാന്‍ മടിയെന്തിന് എന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. പിഎസ്‌സിക്ക് എതിരെ കടുത്ത ആക്രമണമാണ് നടന്നത്. എന്നാല്‍ പിഎസ്‌സി നിയമ ചരിത്രത്തില്‍ റെക്കോര്‍ഡ് ഉണ്ടായി.

1.58 ലക്ഷം പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. അത്തരമൊരു നേട്ടം പിഎസ്‌സി ഉണ്ടാക്കിയപ്പോള്‍ അഭിനന്ദിക്കാന്‍ എന്തിന് മടി കാണിക്കുന്നതെന്നും ചോദ്യം. പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. കേരള സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്നാണ് ആരോപിക്കുന്നത്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ എട്ട് ലക്ഷം തസ്തികകളില്‍ ആളെ നിയമിക്കാതെ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ബിജെപിക്ക് അതിനെതിരെ സംസാരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കോണ്‍ഗ്രസിന് എന്താണ് കഴിയാത്തതെന്നും മുഖ്യമന്ത്രി.

Story Highlights – pinarayi vijayan, psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top