Advertisement

യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

March 16, 2021
Google News 1 minute Read

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാർത്ഥിയായി മത്സരിക്കില്ല. സമര സമിതിയുടെ സ്ഥാനർത്ഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കി വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. സ്വതന്ത്രയായി മത്സരിക്കാനാണ് തീരുമാനം. മക്കൾക്ക് നീതി തേടിയുള്ള കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും അമ്മ പറഞ്ഞു. ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നൽകിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൽ നിരവധി അമ്മമാർ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂട എന്ന് അവർ തന്നോട് ചോദിച്ചു. സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

Story Highlights – walayar girls mother, Dharmadam, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here