പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

പി. ജെ ജോസഫ്- പി. സി തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ വിട്ടുവരുന്ന പി. സി തോമസിനൊപ്പം ചേരാനാണ് പി. ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി. സി തോമസ് പങ്കെടുക്കും.

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പി. സി തോമസ് എൻ.ഡി.എ വിട്ടത്. ഇതിന് പിന്നാലെ പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. പി. ജെ ജോസഫ് ചെയർമാനും പി. സി തോമസ് ഡെപ്യൂട്ടി ചെയർമാനുമാകും. മോൻസ് ജോസഫിന് വൈസ് ചെയർമാൻ സ്ഥാനവും നൽകും.

Story Highlights -P C Thomas, P J Joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top