ഭൂമിയുടെ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട പ്രകാശത്തിന് പിന്നിൽ ചൊവ്വ!, പുതിയ കണ്ടെത്തലുമായി ജൂന

ഭൂമിയുടെ ചക്രവാളത്തിൽ പ്രഭാതത്തിനു തൊട്ടു മുൻപായി പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം വെളിച്ചമാണ് സോഡിയാക്കൽ ലൈറ്റ്. ചക്രവാളത്തിൽ ഭൂമിയിലേക്ക് താഴ്ന്ന് കിടക്കുന്ന രീതിയിലുള്ള സൂര്യ പ്രകാശത്തിന്റെ പ്രതിഫലനമാണിത്. സൂര്യനു ചുറ്റും കറങ്ങുന്ന പൊടിപടലങ്ങളാണ് ഇതിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഈ പൊടിപടലങ്ങൾക്ക് പിന്നിൽ ചൊവ്വാഗ്രഹമെന്നാണ് നാസയുടെ ജൂന പേടകം കണ്ടെത്തിയിരിക്കുന്നത്

വ്യാഴത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താനാണ് 2011 ൽ നാസ ജൂന പേടകം വിക്ഷേപിച്ചത്. സൂര്യനു ചുറ്റുമുള്ള പൊടിപടലങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടത്തിയ ജൂനോ ശാസ്ത്രജ്ഞരാണ് ചൊവ്വയും സോഡിയാക് ലൈറ്റും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞത്. സൂര്യയുടെ ചുറ്റും നിശ്ചിത ഭ്രമണത്തിലൂടെയാണ് വലിയ തോതിൽ പൊടിപടലങ്ങളുമുള്ളത്. ഇത് ഏതാണ്ട് ചൊവ്വയുടെ ഭ്രമണ പഥവുമായി ചേർന്നിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.. ജെ ജി ആർ പ്ലാനറ്റ്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

സൗരയുഥത്തിൽ, ഏറ്റവും കൂടുതൽ പൊടിപടലങ്ങൾ നിറഞ്ഞ ഗ്രഹമാണ് ചൊവ്വ. അതെ സമയം ചൊവ്വയിൽ എങ്ങനെയാണ് ഇത്രയധികം പൊടി ഗുരുത്വാകർഷണ വലയത്തെ മറികടന്ന് പുറത്തെത്തിയതെന്ന് വ്യക്തതയില്ല. ഒരുപക്ഷെ ചൊവ്വയിൽ ഇടക്കിടെയുണ്ടാകുന്ന വലിയ പൊടിക്കാറ്റുകളാണ് ഇതിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്.
ശാസ്ത്രലോകം നാസ സംഘത്തിന്റെ ഈ പഠനത്തിന് മുൻപ് കരുതിയിരുന്നത് സോഡിയാക് ലൈറ്റിന് പിന്നിലെ പൊടിപടലങ്ങൾ, ഉൽക്കകളും ചിന്ന ഗ്രഹങ്ങളും വഴി സൗരയൂഥത്തിന്റെ മധ്യഭാഗത്തുണ്ടാവുന്നവയാണ് എന്നാണ്. എന്നാൽ വ്യാഴത്തിലേക്കുള്ള യാത്രക്കിടെ ജുനോ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിലെ പൊടിപടലങ്ങൾക്കിടയിലൂടെ യാത്ര ചെയ്തതോടെയാണ് ഇതിനു മറിച്ചുള്ള തെളിവുകൾ ലഭിച്ചത്.
സൂര്യനിൽ നിന്നും ഏതാണ്ട് രണ്ട് അസ്ട്രോണമിക്കൽ യൂണിറ്റ് അകലെയാണ് ഈ പൊടിപടലങ്ങൾ വലിയ തോതിൽ കാണപ്പെട്ടത്. സൂര്യനിൽ നിന്നും 1.5 അസ്‌ട്രോണമിക്കൽ യൂണിറ്റ് അകലെയാണ് ചൊവ്വയുടെ സ്ഥാനം. ഇതാണ് ചൊവ്വയും ഈ പൊടിപടലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് സൂചനയായത്.
Story Highlights – Zodiacal Dust Seen From Earth Might Come From Mars, Zodiacal Light
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here