മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാള്‍ പൊലീസ് പിടിയില്‍

വയനാട്ടില്‍ മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചയാളെ അമ്പലവയല്‍ പൊലീസ് പിടികൂടി. ബത്തേരി ബീനാച്ചി സ്വദേശി അനീഷ് ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ വടുവന്‍ചാല്‍ മേനോന്‍മുക്കിലെ ബാറിന് സമീപമാണ് സംഭവം.

മേപ്പാടി സ്വകാര്യമെഡിക്കല്‍ കോളജില്‍ രോഗിയെ ഇറക്കിവരുമ്പോള്‍ മേനോന്‍മുക്കില്‍വെച്ച് ആംബുലന്‍സ് നിയന്ത്രണംവിട്ടു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിച്ചമദ്യത്തിന്റെ ബാക്കി ആംബുലന്‍സില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ ഓടിച്ച ബത്തേരി ജെസിഐയുടെ ആംബുലന്‍സും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights – ambulance driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top