ധർമ്മടത്ത് കെ. സുധാകരൻ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ സ്ഥാനാർത്ഥിയാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം കെ. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിൽ വരെ ഇത്തവണ പരസ്യ പ്രതികരണങ്ങളുണ്ടായി. കോൺഗ്രസിൽ ഇത്തരം കാര്യങ്ങൾ സാധാരണ ഉണ്ടാവുന്നതാണ്. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കണ്ണൂരിലെ പ്രവർത്തകരുടെ അതൃപ്തി ഉമ്മൻ ചാണ്ടി ഇടപെട്ട് പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights – K Sudhakaran, Mullappally ramachandran, dharmadam, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top