കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു: കെ സുരേന്ദ്രൻ

ldf udf fraudulent vote

നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ താൻ ഉന്നയിച്ച ആരോപണങ്ങൾ രമേശ് ചെന്നിത്തല ശരിവെക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പിനു മുൻപ് കള്ളവോട്ട് തടയാനുള്ള നടപടികൾ ബിജെപി സ്വീകരിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ഉണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാൻ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനം എവിടെയും ഇല്ല. ഇത് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Story Highlights – ldf and udf trying for fraudulent vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top