ആര്‍ ബാലശങ്കര്‍ ആര്‍എസ്എസുകാരന്‍ തന്നെ; ബിജെപി മുന്‍ അധ്യക്ഷന്‍ കെ രാമന്‍ പിള്ള

r balashankar raman pillai

ആര്‍ ബാലശങ്കര്‍ ആര്‍എസ്എസുകാരന്‍ തന്നെയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കെ രാമന്‍ പിള്ള. ബാലശങ്കറിന്റെ ആരോപണം ശരിയെന്നോ തെറ്റെന്നോ പറയുന്നില്ല. വ്യക്തികള്‍ തമ്മില്‍ ധാരണയുണ്ടോയെന്ന് അറിയില്ല. കോ-ലി-ബി ധാരണ വ്യക്തികളുടെ താത്പര്യപ്രകാരം ആയിരുന്നു. സംസ്ഥാന ഘടകം അത് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അന്നത്തെ ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

1970ല്‍ ബാലശങ്കറിനെ ഉള്‍പ്പെടുത്തി ജനസംഘം യൂണിറ്റ് രൂപീകരിച്ചത് താനാണ്. അടിയന്തരാവസ്ഥ കഴിഞ്ഞുണ്ടായ തെരഞ്ഞെടുപ്പില്‍ ജനസംഘവും മാര്‍സിസ്റ്റ് പാര്‍ട്ടിയുമായി ധാരണയുണ്ടായിരുന്നുവെന്നും കെ രാമന്‍ പിള്ള.

അതേസമയം ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ആര്‍ ബാലശങ്കറിന് മറുപടി നല്‍കേണ്ടത് കേന്ദ്ര നേതൃത്വമെന്നും കോ-ലി-ബി സഖ്യം അടഞ്ഞ അധ്യായമെന്നും രമേശ് വ്യക്തമാക്കി.

കേന്ദ്ര മന്ത്രി വി മുരളീധരന് മറുപടിയുമായി ബാലശങ്കറും രംഗത്തെത്തി. തനിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ റോളില്ലെന്ന് പിണറായി വിജയന്‍ പോലും പറയില്ലെന്ന് ആര്‍ ബാലശങ്കര്‍ പറഞ്ഞു. വി മുരളീധരന്‍ തന്റെ മുന്നില്‍ തൊഴുകൈയ്യോടെ നിന്നിട്ടുണ്ടെന്നും കാണിക്കുന്നത് നന്ദികേടെന്നും ആര്‍ ബാലശങ്കര്‍.

Story Highlights -r balashankar, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top