Advertisement

ശോഭ സുരേന്ദ്രൻ ഇന്ന് കഴക്കൂട്ടത്ത്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും

March 18, 2021
Google News 1 minute Read

ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ഇന്ന് മണ്ഡലത്തിലെത്തി *തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കും. വൈകുന്നേരം കഴക്കൂട്ടത്തെത്തുന്ന ശോഭ സുരേന്ദ്രന് കാര്യവട്ടം ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് മണ്ഡലമിളക്കിയുള്ള റോഡ് ഷോയുമുണ്ടാകും.

കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കാൻ ഉറപ്പിച്ച മണ്ഡലത്തിൽ പാർട്ടി സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രനെ മത്സരിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള തീരുമാനമായതിനാൽ തന്നെ ശോഭയുടെ പ്രചാരണ രംഗത്ത് ഉഴപ്പിയാൽ മറുപടി നൽകേണ്ടിയും വരും. അതേ സമയം ദേവസ്വം മന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ ശബരിമല വിഷയം സജീവമായി ഉയർത്താനാണ് ബിജെപി തീരുമാനം.

Story Highlights -Assembly election 2021, Sobha surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here