Advertisement

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

March 18, 2021
Google News 2 minutes Read
crisis Congress Irikkur over

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിമതനെ നിർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്.

സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. എ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് എ ഗ്രൂപ്പ് പൂർണ്ണമായി മാറി നിന്നതോടെ സമവായമുണ്ടാക്കാൻ ഐ ഗ്രൂപ്പ് നേതാക്കളും ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് ഇരിക്കൂറിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 

Story Highlights – The crisis in the Congress over the Irikkur seat is over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here