ടിഎംസി എന്നാൽ ട്രാൻസ്ഫർ മൈ കമ്മീഷൻ; പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

TMC Commission PM Modi

പശ്ചിമ ബംഗാളിൽ അഴിമതിയും വികസന മുരടിപ്പും മമതക്കെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിഎംസി എന്നാൽ ട്രാൻസ്ഫർ മൈ കമ്മീഷൻ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എന്നാൽ, സിപിഐഎമും കോൺഗ്രസും ബിജെപിയുടെ സുഹൃത്തുക്കളെന്നും ബിജെപി കലാപകാരികളാണെന്നും മമത ആരോപിച്ചു.

മമത ബാനർജിയുടെ പരുക്ക് എന്ന അജണ്ടയിൽ നിന്നും ബംഗാളിലെ പ്രചാരണം മാറ്റാനായിരുന്നു പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. വികസന മുരടിപ്പും അഴിമതിയും ഉന്നയിച്ച് മോദി മമതയെ കടന്നാക്രമിച്ചു. അംഫൻ ചുഴലിക്കറ്റിൽ വീട് നഷ്ടപ്പെട്ടവരിൽ നിന്ന് പോലും തൃണമൂൽ കൈക്കൂലി വാങ്ങിയെന്നും ടിഎംസി എന്നാൽ ട്രാൻസ്ഫർ മൈ കമ്മീഷൻ എന്ന് മോദി പരിഹസിച്ചു.

ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുകയാണ് ബിജെപിയുടെ നയമെന്നും പുരുലിയ, ജംഗൽ മഹൽ മേഖലകളിൽ തൊഴിലിനു പ്രാധാന്യം നൽകുമെന്നും പുരുലിയ യിലെ റാലിയിൽ പ്രധാമന്ത്രി പറഞ്ഞു.

താൻ കടുവയെപ്പോലെയാണെന്നും, ജനങ്ങളുടെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നിൽ തലകുനിക്കില്ലെന്നും മമത ബാനർജി തിരിച്ചടിച്ചു. വോട്ടു തേടിവരുന്ന ബിജെപി സ്ഥാനാർത്ഥികളെ പാത്രങ്ങൾ കൊട്ടി, ബംഗാളിൽ കലാപം വേണ്ടെന്ന് പറഞ്ഞു തിരിച്ചയക്കാൻ മമത ആഹ്വാനം ചെയ്തു. സിപിഐഎമ്മും, കോൺഗ്രസ്സും ബിജെപിയുടെ സുഹൃത്തുക്കൾ ആണെന്നും മമത ആരോപിച്ചു. ബംഗാൾ ജയിച്ച ശേഷം ഡൽഹിയിലെത്തി ബിജെപി സർക്കാരിനെ പിടിച്ചുകുലുക്കുമെന്നും മമത പറഞ്ഞു.

Story Highlights – TMC means Transfer My Commission: PM Modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top