വര്‍ക്കലയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് സംഭവം. നിമയാണ് മരിച്ചത്. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ്.

ആറ് മാസം പ്രായമുള്ള ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാല്‍ വഴുതി വീണതെന്നാണ് ബന്ധുക്കളുടെ മൊഴി.

ഫ്‌ളാറ്റിന് മുകളില്‍ നില്‍ക്കുന്ന യുവതിയുടെ കൈയില്‍ നിന്ന് കുട്ടി വഴുതി വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ യുവതിയും താഴോട്ട് വീണു. നിലവിളി കേട്ടുവന്ന നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നിമയുടെ ഭര്‍ത്താവ് അബു ഫസല്‍ ദുബായിലാണ്.

Story Highlights -death, flat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top