വാട്ടര്‍ പമ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കുന്നത് ഇപ്പോള്‍ കുറവായിരിക്കും. പകരം വാട്ടര്‍ പമ്പുകളാകും അധികം ആളുകളും ഉപയോഗിക്കുക. എന്നാല്‍ വാട്ടര്‍ പമ്പുകള്‍ വാങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര ആഴത്തില്‍ നിന്ന് എത്ര ഉയരത്തിലേക്കാണ് വെള്ളം ഉയര്‍ത്തേണ്ടത്, എത്ര വെള്ളമാണ് ആവശ്യമായി വരുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പരിഗണിച്ചുവേണം വാട്ടര്‍ പമ്പ് വാങ്ങാന്‍. ഇത്തരത്തില്‍ വാട്ടര്‍ പമ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

  • എത്ര ആഴത്തില്‍ നിന്ന് എത്ര ഉയരത്തിലേക്കാണ് വെള്ളം ഉയര്‍ത്തേണ്ടത്, എത്ര വെള്ളമാണ് ആവശ്യമായി വരുന്നത് എന്നീ ഘടകങ്ങള്‍ പരിഗണിച്ചു വേണം അനുയോജ്യമായ പമ്പ് സെറ്റുകള്‍ തെരഞ്ഞെടുക്കാന്‍
  • ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ ചെറിയ സെന്‍ട്രിഫ്യൂഗല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ആഴം വളരെ കൂടിയ സ്ഥലങ്ങളില്‍ സബ്‌മേഴ്സിബിള്‍ പമ്പുകളാണ് ഉത്തമം.

Read Also : ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പമ്പ് സെറ്റുകള്‍ വാങ്ങുമ്പോള്‍ ഐഎസ്ഐ മുദ്രയോടൊപ്പം ബിഇഇ സ്റ്റാര്‍ ലേബലിംഗ് കൂടി ശ്രദ്ധിക്കുക. ത്രീഫേസ് മോണോ ബ്ലോക്ക്, സബ് മേഴ്സിബിള്‍, ഓപ്പണ്‍വെല്‍ എന്നീ തരത്തിലുള്ള പമ്പ് സെറ്റുകള്‍ നിലവില്‍ സ്റ്റാര്‍ ലേബലിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • പമ്പ് സെറ്റിന്റെ യൂസര്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന അളവില്‍ വ്യാസമുള്ള പൈപ്പുകള്‍ ഉപയോഗിക്കുക.

Read Also : എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പൈപ്പിംഗില്‍ വളവും തിരിവും പരമാവധി കുറയ്ക്കുക.
  • ഫൂട് വാല്‍വിന് വലിയ വാവട്ടവും ധാരാളം സുഷിരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഐഎസ്ഐ മാര്‍ക്കും ശ്രദ്ധിക്കുക.
  • കിണറ്റില്‍ പമ്പിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 3-4 മീറ്റര്‍ പൊക്കത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കടപ്പാട് – കെഎസ്ഇബി

Story Highlights -factors to consider when buying a water pump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top