Advertisement

എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

March 8, 2021
Google News 2 minutes Read

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ചൂടിനെ ചെറുക്കാന്‍ ഫാന്‍ അടക്കമുള്ളവ ഉപയോഗിച്ച് മടുത്തവര്‍ എയര്‍കണ്ടീഷനര്‍ വാങ്ങിയാലോ എന്ന് ആലോചനയിലാകും. എന്നാല്‍ എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 22 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ് യൂണിറ്റ് വൈദ്യുതി ചിലവാകും. എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • വീടിന്റെ പുറം ചുമരുകളിലും ടെറസിലും വെള്ള നിറത്തിലുളള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
  • ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായ എയര്‍കണ്ടീഷണര്‍ തെരഞ്ഞെടുക്കുക.
  • വാങ്ങുന്ന സമയത്ത് ബിഇഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
  • എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
  • ഫിലമെന്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക.
  • എയര്‍ കണ്ടീഷണറിന്റെ ടെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
  • എയര്‍കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.
  • എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സര്‍ യൂണിറ്റ് ഒരിക്കലും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ…
    കണ്ടന്‍സര്‍ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാല്‍ സ്വാഭാവികമായും ഊര്‍ജ്ജനഷ്ടം ഉണ്ടാവും.
  • എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.

കടപ്പാട്- കെഎസ്ഇബി

Story Highlights – things to check while buying an AC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here