വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു

vizhinjam boat house

തിരുവനന്തപുരം വിഴിഞ്ഞത്ത് പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. നീണ്ടകരയില്‍ നിന്നുള്ള വള്ളത്തിലുണ്ടായിരുന്ന ആറു തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വള്ളത്തിലിടിച്ചത് ഓറഞ്ച് വിക്ടോറിയ എന്ന വിദേശ കപ്പലാണെന്ന് തിരിച്ചറിഞ്ഞു. കപ്പലിന്റെ സഞ്ചാരപാത കണ്ടെത്തിയെങ്കിലും എവിടെയെത്തി എന്നത് സംബന്ധിച്ച് വ്യക്തത കൈവരിക്കാനായിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് കപ്പലിനെതിരെ കേസെടുത്തു.

Story Highlights: masoor murder case, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top