പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണം: കെ സുധാകരൻ

k sudhakaran in kannur

പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണമെന്ന് കെ സുധാകരൻ. ബുദ്ധിയും വിവരവും ഉള്ളവരാണ് ഓഡിയൻസിൽ ഇരിക്കുന്നത് എന്ന് കരുതിയാൽ ബേജാർ ആകുമെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് കണ്ണൂരിൽ സംഘടിപ്പിച്ച പ്രസംഗ പരിശീലനത്തിന് ഇടയായിലായിരുന്നു സുധാകരന്റെ പ്രതികരണം. മുമ്പിൽ ഇരിക്കുന്നവർ ബുദ്ധിമാന്മാർ ആണെന്ന് കണ്ടാൽ നമ്മുടെ മനസ്സ് പിടിക്കുമെന്നും, മുന്നിൽ ഇരിക്കുന്നവർ വിവരദോഷികൾ ആണെന്ന് കരുതിയാൽ ആത്മവിശ്വാസം വരുമെന്നും ബർണാഡ്ഷാ പറഞ്ഞിട്ടുണ്ടെന്ന് എന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ പിന്മാറിയ സാഹചര്യത്തിൽ ധർമ്മടത്ത് സി രഘുനാഥ് മത്സരിക്കും.

രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകിയിരുന്നു. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. സി. രഘുനാഥ് പത്രിക നൽകിയ വിവരം അറിയില്ലെന്നാിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്.

Story Highlights – k sudhakaran in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top