ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി

rape

ഡല്‍ഹി നോയിഡയില്‍ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളിയെന്ന് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയില്‍ പറയുന്നു.

23 വയസുകാരിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കി. പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും പരാതിയില്‍.

പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സംഭവം നടന്നത് ഫെബ്രുവരി ആറിനാണ്. നോയിഡ സെക്ടര്‍ 24ലാണ് സംഭവം നടന്നത്. യുവതി പരാതിയുമായി എത്തിയത് ബുധാഴ്ചയാണ്.

Story Highlights -rape, delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top