യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകി സലിംകുമാർ

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി നടൻ സലിംകുമാർ. ഇന്നലെയാണ് സലിം കുമാർ തുക കൈമാറിയത്. അരിത നാമനിർദേശപത്രിക നൽകുമ്പോൾ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു.

ഹൈബി ഈഡൻ എം.പി വഴിയാണ് സലിംകുമാർ അരിതയുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകുന്ന കാര്യം അറിയിക്കുകയായിരുന്നു.

അരിതയുടെ ജീവിതം അറിഞ്ഞപ്പോൾ തന്റെ പഴയകാലം ഓർമവന്നുവെന്ന് സലിംകുമാർ പറഞ്ഞിരുന്നു. അരിതയുടേതിന് സമാനമായിരുന്നു തന്റെ ജീവിതം. വീട്ടിൽ മൂന്നു നാല് പശുക്കൾ ഉണ്ടായിരുന്നുവെന്നും പഠിക്കുന്ന സമയത്ത് വീടുകളിലും ഹോട്ടലുകളിലും പാൽ കൊണ്ടുപോയി കൊടുത്തിരുന്നുവെന്നും സലിംകുമാർ പറഞ്ഞിരുന്നു.

Story Highlights -Aritha babu. salimkumar, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top