തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ പിടിയിൽ

തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേനയുടെ പിടിയിൽ.
ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് നിന്നാണ് സംയുക്ത വ്യോമ നാവിക നീക്കത്തിലൂടെ ബോട്ടുകൾ പിടികൂടിയത്. അഞ്ച് എ.കെ 47 തോക്കുകൾ, 1000 തിരകൾ , 300 കിലോഗ്രാം ഹെറോയിൻ എന്നിവയും ബോട്ടുകളിൽ നിന്ന് പിടികൂടി.
കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തിൽ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു. പാകിസ്താനിൽ നിന്നു വന്ന ഒരു ബോട്ട് ഒഴികെ രണ്ടു ബോട്ടുകളെ വിട്ടയക്കുകയും ചെയ്തിരുന്നു.
Story Highlights – three boats carrying guns and drugs seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here