ഇന്നത്തെ പ്രധാന വാർത്തകൾ (19-03-2021)

കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമികമായ മാർഗത്തിലൂടെ : എം.സ്വരാജ്
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും മടിയില്ലാത്ത സ്ഥാനാർത്ഥിയാണ് കെ ബാബുവെന്നും എം സ്വരാജ് പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേർക്ക്
രാജ്യത്ത് തുടർച്ചയായി പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകളും 154 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് : കോടിയേരി ബാലകൃഷ്ണൻ
ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആർഎസ്എസുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി
ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. സി. രഘുനാഥ് പത്രിക നൽകിയ വിവരം അറിയില്ലെന്നാിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്.
പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി
പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ.
നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്.
Story Highlights – todays news headlines march 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here