ചിറയിൻകീഴിൽ കാർ നദിയിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം

തിരുവനന്തപുരത്ത് കാർ നദിയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ചിറയിൻകീഴ് പുളിമൂട് കടവിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശികളായ ജ്യോതി ദത്ത്, മധു എന്നിവരാണ് മരിച്ചത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇരുവരും. നദിയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം. റോഡിന് സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Story Highlights – Chirayinkeezhu, accident
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News