വാളയാർ കേസ് സിബിഐക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഇതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അകേസിനെ അത് ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്കാണ് കേസ് എറ്റെടുക്കാൻ കോടതി നിർദേശം നൽകിയത്.

Story Highlights – walayar case, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top