മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല് മരണം

maharashtra chemical factory blast

മഹാരാഷ്ട്ര രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായെന്നും വിവരം.

40-50 പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.

Story Highlights- maharashtra, blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top