കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല : രാഹുൽ ഗാന്ധി

അസമിലെ കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രകടന പത്രികയിൽ പറയുന്നു.
മാത്രമല്ല വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയർത്തും,5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ.
അതേസമയം, അസം തെരഞ്ഞെടുപ്പിൽ ടൂൾകിറ്റ് കേസും പ്രചരണായുധമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. അസമിലെ തേയിലതൊഴിലാളികളുടെ താത്പര്യങ്ങൾക്കെതിരായ ഗുഢാലോചന, ടൂൾകിറ്റിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇങ്ങനെയുള്ള ടൂൾകിറ്റിനെ പിന്തുണക്കുകയാണ് കോൺഗ്രസ് ചെയ്തത്. അസമിലെ തേയില തൊഴിലാളികളുടെ താത്പര്യത്തിനെതിരായ കോൺഗ്രസിന് വോട്ട് ചെയ്യണമോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ചബുവിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights- CAA, congress manifesto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here