എൽഡിഎഫിന്റെ പരാതി തള്ളി; കെ. എം ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികയ്‌ക്കെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു.
ആറ് വർഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് പരാതി നൽകിയത്. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്നായിരുന്നു എൽഡിഎഫിന്റെ പരാതി.
Read Also : കെ. എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി
ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നാണ് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചത്. ഷാജിക്ക് മത്സരിക്കാൻ നിയമതടസമില്ലെന്ന് കണ്ടെത്തിയതോടെ നാമനിർദേശ പത്രിക സ്വീകരിക്കുകയായിരുന്നു.
Story Highlights- K M Shaji, Assembly election 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here