കെ. എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി

അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ. എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടർന്ന് കെ. എം ഷാജിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കെ. എം ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആൻജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ കെ. എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കെ. എം ഷാജി.

അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണവിധേയനായ കെ. എം ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്താണ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലധികം നീണ്ടിരുന്നു.

Story Highlights – K M Shaji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top