ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം: കുമ്മനം രാജശേഖരന്‍

ശബരിമലയെക്കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. ഇടത് വലത് മുന്നണികള്‍ ഭരിക്കുമ്പോള്‍ ശബരിമലയെ അവഗണിച്ചുവെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. നേമത്ത് ബിജെപി – കോണ്‍ഗ്രസ് ബാന്ധവമെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നേമത്തെ ജനങ്ങള്‍ എന്‍ഡിഎയെ കൈവിടില്ല. കോണ്‍ഗ്രസ് – എന്‍ഡിഎ ബന്ധവമെന്നത് പറഞ്ഞത് പഴകി ദ്രവിച്ച ആരോപണങ്ങളാണ്. എന്‍ഡിഎ ജയിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണം. ശബരിമല തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. ശബരിമലയോട് എല്‍ഡിഎഫും യുഡിഎഫും തികഞ്ഞ അവഗണനയാണ് കാണിച്ചത്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഭക്തജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നില്ല. ശബരിമല വലിയ പ്രശ്‌നമായി ഉയരുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Story Highlights- Kummanam Rajasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top