ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം

Children Dead Grain Storage

ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം മുട്ടി മരണപ്പെട്ടത്. കാലിയായിരുന്ന ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിനു പിന്നാലെ കണ്ടയ്നർ അടയുകയും കുട്ടികൾ ഇതിൽ കുടുങ്ങുകയുമായിരുന്നു. 4 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു..

സേവരാം (4), രാധ (5), രാവിന (7), പൂനം (8), മാലി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികളുടെ അമ്മ നടത്തിയ തെരച്ചിലിലാണ് കണ്ടയ്നറിനുള്ളിൽ നിന്ന് ഇവരെ കണ്ടെത്തിയത്. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights- 5 Children Dead After Getting Trapped Inside Grain Storage Container

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top