നാമനിർദേശ പത്രിക തള്ളിയ കേസ്; ബിജെപി സ്ഥാനാർത്ഥിയുടെ ഹർജിയെ എതിർത്ത് തരഞ്ഞെടുപ്പ് കമ്മീഷൻ

election commission objects guruvayur bjp candidate petition

ഗുരുവായൂർ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. ഗുരുവായൂരിലെ സ്ഥാനാർത്ഥിയുടെ ഹർജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു.

പത്രിക തള്ളുന്നതിന് വരണാധികാരി കൃത്യമായ കാരണം പറഞ്ഞില്ലെന്നും പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാർത്ഥികൾക്ക് സമയം നൽകിയെന്നും എന്നാൽ ഗുരുവായൂരിലും തലശ്ശേരിയിലും അതുണ്ടായില്ലെന്നും, ഇത് ഇരട്ട നീതിയാണെന്നും ഗുരുവായൂർ സ്ഥാനാർത്ഥി നിവേദിത പറഞ്ഞു.

അതിനിടെ ബിജെപി സ്ഥാനാർത്ഥിയുടെ ഹർജിയെ എതിർത്ത് തരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് അറിയിക്കാൻ കോടി ഉത്തരവിട്ടു. സ്ഥാനാർത്ഥികൾ രേഖകൾ സമർപ്പിച്ചോ ഇല്ലയോ എന്നത് പരിശോധിക്കണമെന്ന് സ്റ്റേറ്റ് അറ്റോർണി പറഞ്ഞു.

ഹർജിക്കാരുടെ ഭാഗം ഇന്ന് കോടതി പൂർണമായും കോട്ടു. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗം കൂടി കേട്ട ശേഷമാകും വിധി. ഹർജി പരിഗണിക്കുന്നത് നാളെ 12 മണിയിലേക്ക് മാറ്റി.

Story Highlights- election commission objects guruvayur bjp candidate petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top