ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ജോഫ്ര ആർച്ചർ ഐപിഎലിൽ നിന്ന് വിട്ടുനിന്നേക്കും

Jofra Archer from IPL

ഐപിഎൽ സീസണു മുന്നോടിയായി രാജസ്ഥാൻ റോയൽസിനു തിരിച്ചടി. ടീമിലെ ഏറ്റവും മികച്ച താരമായ ജോഫ്ര ആർച്ചർ ഈ സീസണിൽ നിന്ന് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദേശീയ ടീമിലെ മത്സരങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാനാണ് താരം ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോഫ്രയുടെ അസാന്നിധ്യം രാജസ്ഥാന് കടുത്ത തിരിച്ചടിയാവും.

ആർച്ചറിൻ്റെ വലതു കൈമുട്ടിന് പരുക്കേറ്റിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. കുത്തിവെപ്പ് എടുത്തിട്ടാണ് താരം ഇപ്പോൾ ഇംഗ്ലണ്ടിനായി കളിക്കുന്നത്. കഴിഞ്ഞ് വർഷത്തെ ഐപിഎൽ സീസണിൽ ഏറ്റവും മികച്ച താരമായി ജോഫ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് കഴിഞ്ഞ സീസണിൽ ആർച്ചർ സ്വന്തമാക്കിയത്.

അതേസമയം, പരുക്കേറ്റ ജോഫ്ര ആർച്ചറെ ഇന്ത്യക്കെതിരായ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ഐപിഎലിൻ്റെ ആദ്യ ചില ആഴ്ചകളിൽ ആർച്ചർ കളിക്കില്ലെന്ന് ഉറപ്പായി. ആർച്ചർക്കൊപ്പം ജോ റൂട്ടും ഏകദിന മത്സരങ്ങളിൽ കളിക്കില്ല.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- Jofra Archer likely to pull out his name from IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top