കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിഴൽ , റിലീസ് തീയതി, പുതിയ പോസ്റ്റർ എന്നിവ പുറത്തുവിട്ട് അണിയറപ്രവർത്തകർ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന നിഴൽ ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായി തിയറ്ററുകളിലെത്തും. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര സംയോജൻ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Read Also : മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി , മോഷൻ പോസ്റ്റർ പുറത്ത്
മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
Story Highlights- Kunchacko boban Nayanthara starrer Nizhal movie is all set to release on 4th April 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here