മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി , മോഷൻ പോസ്റ്റർ പുറത്ത്

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളി ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ മോഹൻലാൽ പുറത്തുവിട്ടു. വാണിജ്യ വിജയം നേടിയ ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പു മുരളിയെന്ന് തെലുഗു പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ്, തമിഴ് നടൻ സോമ സുന്ദരം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് രചന. വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാന്നറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായത്. 20 ദിവസങ്ങൾ കൊണ്ടാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്.

Read Also : മേജർ സന്ദീപ് ഉണ്ണികൃഷ്ണറ്നെ ജീവിതം പറഞ്ഞ് ‘മേജർ’, വീഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ

കാലടി ശിവരാത്രി മണപ്പുറത്ത് നിർമാണത്തിലിരുന്ന സിനിമയുടെ സെറ്റ് ബജ്‌റംഗ് ദർ പ്രവർത്തകർ തകർത്ത സംഭവം വലിയ വാർത്തയായിരുന്നു .

Story Highlights- Mohanlal Launches Motion Poster Of-Tovino Thomas Starrer Film Minnal Murali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top