തിരുവല്ലയിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

തിരുവല്ലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി, സാറാമ്മ എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് മാത്തുക്കുട്ടി, സാറാമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ജീവനൊടുക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. സാറാമ്മയെ തീകൊളുത്തുന്നത് തടയാൻ ശ്രമിച്ച മകൾ ലിജി(35)ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights- Suicide, murder, thiruvalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top