രാവണിന് ശേഷം ആദർശിന്റെ തലപ്പ; പുറത്തിറക്കിയത് പാ രഞ്ജിത്ത്

pa renjith releases thalappa

രാവണിന് ശേഷം ആദർശ് കുമാർ അണിയൽ ഒരുക്കുന്ന മ്യൂസിക്കൽ ആൽബത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്. സംവിധായകൻ പാ രഞ്ജിത്താണ് വിഡിയോ പുറത്തിറക്കിയത്. ഇന്ന് തൃശൂർ നടന്ന ചടങ്ങിലാണ് പാ രഞ്ജിത്ത് വിഡിയോ പ്രകാശനം ചെയ്യുന്നത്.

നീലം കൾച്ചറൽ സെൻററും ഭീമയാന കളക്റ്റീവും ഒരുമിച്ച് സങ്കടിപ്പിക്കുന്ന റീഡിഫൈനിങ് കേരള മോഡൽ എന്ന പരിപാടിയോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ആദർശ് കുമാർ അണിയൽ തന്നെ വരികളെഴുതി സംഗീതം നിർവഹിച്ച ഗാനം നിർമിച്ചിരിക്കുന്നത് രാവൺ സിനിമാസാണ്. ഡിനിൽ സുനിൽ, ആദർശ് കുമാർ അണിയൽ, അരുൺ പ്രസാദ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖാണ് ഛായാഗ്രഹണം.

Story Highlights- pa renjith releases thalappa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top