അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്ക് പിന്തുണയുമായി ശരത് പവാർ

sharad pawar anil deshmukh

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പിന്തുണയുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. അനിൽ ദേശ്മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും മഹാരാഷ്ട്രയിലെ മഹാവികാസ് അകാടി സർക്കാറിനെ മറിച്ചിടാനാവില്ലെന്നും ശരത് പവാർ പറഞ്ഞു.

എൻസിപി അടക്കമുള്ള മഹാരാഷ്ട്രയിലെ സഖ്യത്തിൻ്റേതാണ് മഹാവികാസ് അകാഡി സർക്കാർ. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എൻസിപി നേതാവാണ്. മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംഭീർ സിങ്ങിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതിന്റെ വൈരാഗ്യമാണ് മന്ത്രിക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നിലെന്നും ശരത് പവാർ കൂട്ടിച്ചേർത്തു.

Story Highlights- sharad pawar on anil deshmukh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top