അസം അവസാന വട്ട പ്രചരണത്തിരക്കിലേക്ക്; അമിത് ഷാ, പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് സംസ്ഥാനത്ത്

amit shah priyanka gandhi in assam today

അസം ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാന വട്ട പ്രചരണത്തിരക്കിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നദ്ദ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.

ദേമാജി, മാജുലി,ഉദാൽഗുരിഎന്നിവിടങ്ങളിൽ നടക്കുന്ന റാലികളെ അമിത്ഷാ അഭിസംബോധന ചെയ്യും. ടിങ്ങോങ്ങ്, ടിടാബോർ, ബെഹാലി, എന്നിവിടങ്ങളിലെ റാലികളിൽ ജെ.പി. നദ്ദ സംസാരിക്കും.

പ്രിയങ്ക ഗാന്ധി അസമിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ ഇന്ന് പങ്കെടുക്കും. സരുപാതർ, കലിയാബോർ എന്നിവിടങ്ങളിലെ റാലികളെ പ്രിയങ്ക അഭിസംബോധന ചെയ്യും.

Story Highlights- amit shah priyanka gandhi in assam today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top