വികസനം, സാന്നിധ്യം, കരുതല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രചാരണം; കെ എസ് ശബരീനാഥന്‍ ട്വന്റിഫോറിനോട്

k s sabarinathan

നല്ലൊരു വിജയം സാധ്യമെന്ന് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. നിയോജക മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമാണ് താനെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി പദ്ധതികള്‍ സമൂഹത്തിനായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ വികസന മുരടിപ്പുണ്ടെന്ന ആരോപണത്തെ കുറിച്ചും ശബരീനാഥന്‍ പ്രതികരിച്ചു. റോഡ് വികസനത്തിലൂടെ ആര്യനാട് ജംഗ്ഷന്റെ മുഖച്ഛായ മാറ്റി. കേന്ദ്ര- കേരള സര്‍ക്കാരിന്റെയും, കൂടാതെ തന്റെ സ്വാധീനം ഉപയോഗിച്ചുള്ള പദ്ധതികളും മണ്ഡലത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. സാധാരണ ചട്ടക്കൂടുകളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രൊഫഷണലായുള്ള ആത്മാര്‍ത്ഥതയാണ് പ്രധാനമെന്നും ശബരീനാഥന്‍.

Read Also : ശബരീനാഥന്‍ നടത്തിയ ബലിതര്‍പ്പണത്തിന് ചില പ്രത്യേകതകൾ ഉണ്ട്

വികസനം, സാന്നിധ്യം, കരുതല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണം. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത വോട്ടിംഗ് പാറ്റേണുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ ന്യൂനതകള്‍ പരിഹരിച്ച് യുഡിഎഫ് ശക്തമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടും.

അതേസമയം ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം യുവജന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളും പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കരയിലെ ടൂറിസം പദ്ധതികളെ കുറിച്ചും ശബരീനാഥന്‍ വാചാലനായി.

Story Highlights- assembly elections 2021, udf, k s sabarinathan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top