Advertisement

കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു; പത്രിക പിൻവലിക്കുമെന്ന് കെ.സുന്ദര

March 22, 2021
Google News 1 minute Read
k sundara will withdraw nomination

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് അറിയിച്ചു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പത്രിക പിൻവലിക്കുന്നതെന്ന് കെ.സുന്ദര അറിയിച്ചു. കെ.സുന്ദര ബിഎസ്പി അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു.

കഴിഞ്ഞ തവണ 89 വോട്ടുകൾക്കാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ തോറ്റത്. 467 വോട്ടുകളാണ് കെ.സുന്ദര നേടിയത്. ഈ സാഹചര്യം വീണ്ടുമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.സുന്ദര പ്രതികരിച്ചത്.

സുന്ദരയെ ശനിയാഴ്ച മുതൽ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സുന്ദരയുടെ പത്രിക പിൻവലിക്കൽ നടപടിയും, ബിജെപി അംഗത്വം സ്വീകരിക്കലും.

Story Highlights- k sundara will withdraw nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here