കാട്ടാക്കടയില്‍ അരയും തലയും മുറുക്കി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും

kattakada

സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതോടെ കാട്ടാക്കടയില്‍ മുന്നണികള്‍ അരയും തലയും മുറുക്കി രംഗത്ത്. വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ എല്‍ഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം നല്‍കുമെന്ന്നിലവിലെ എംഎല്‍എയുംഇടത് സ്ഥാനാര്‍ത്ഥിയുമായ ഐ ബി സതീഷ് പറഞ്ഞു. നേരത്തെ പ്രചാരണം തുടങ്ങാനായതിന്റെ മുന്‍തൂക്കംഎല്‍ഡിഎഫ് അവകാശപ്പെട്ടു.

ഭൂരിപക്ഷം വര്‍ധിപ്പിച്ച്മണ്ഡലം ഭദ്രമായ ഇടത് കോട്ടയായി നിലനിര്‍ത്തുമെന്ന് ഐ ബി സതീഷ് പറഞ്ഞു. മണ്ഡലത്തില്‍ഇന്നത്തെ ബിജെപിയും നാളത്തെ ബിജെപിയും ഒരുപോലെ എതിരാളികളെന്ന് കോണ്‍ഗ്രസിനെ കൂടി ഉന്നം വച്ച് സ്ഥാനാര്‍ത്ഥി. ഒപ്പം സിറ്റിംഗ് സീറ്റില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി പ്രചരണ രംഗം കൊഴുപ്പിക്കുകയാണ് എല്‍ഡിഎഫ്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പ് വരെ വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ധനവിലാണ് ബിജെപിയുടെ പ്രതീക്ഷ.55,000 വോട്ട് ലഭിച്ചാല്‍ വിജയിക്കാനാകുമെന്ന് എന്‍ഡിഎ കണക്ക് കൂട്ടുന്നു. മണ്ഡലത്തില്‍ വികസനമെന്നത് വാചക കസര്‍ത്ത് മാത്രമെന്നുംക്രോസ് വോട്ടിംഗ് ഉണ്ടായാല്‍ പോലും അതിജീവിക്കാന്‍ സജ്ജമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസ് പറഞ്ഞു. വികസനമെന്നത് വാചക കസര്‍ത്തെന്നും മത്സരം എല്‍ഡിഎഫും തമ്മിലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

മണ്ഡലത്തില്‍ ഒടുവില്‍ സ്ഥാനാര്‍ത്ഥിയായെത്തിയ യുഡിഎഫിന്റെ മലയിന്‍കീഴ് വേണുഗോപാല്‍ സ്വന്തം നാടായതിനാല്‍ ഏവര്‍ക്കും പരിചിതനെന്ന് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും, കുടുംബയോഗങ്ങളും ചേരുകയും പര്യടനം ആരംഭിച്ചും പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പ് വരുത്തിയും യുഡിഎഫ് ക്യാമ്പും പ്രചരണ കളത്തില്‍ സജീവമായി.പിആര്‍ വര്‍ക്കുകളല്ല, ജനങ്ങള്‍ക്ക് വേണ്ടത് യഥാര്‍ത്ഥ വികസനമെന്ന് മലയിന്‍കീഴ് വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് കോട്ടയായ കാട്ടാക്കട തിരിച്ചുപിടിക്കുമെന്നും സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള മത്സരം രണ്ടാം സ്ഥാനത്തിനെന്ന് പരിഹസിച്ച് മലയിന്‍കീഴ് വേണുഗോപാല്‍ പരിഹസിച്ചു. മതസാമുദായിക ഘടകങ്ങള്‍ കൂടെ നിര്‍ണായകമാകുമ്പോള്‍ മണ്ഡലത്തില്‍മത്സരം തീപാറും.

Story Highlights- assembly elections 2021, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top