കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്രന്റെ നാമനിര്‍ദേശ പത്രിക വീണ്ടും സൂക്ഷ്മ പരിശോധനയ്ക്ക്

മലപ്പുറം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചത്.
ജീവിത പങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യുഡിഎഫ് പരാതി. ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ലെന്നാണ് ഇദ്ദേഹം എഴുതിയിരുന്നത്. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും പത്രികയിലില്ലെന്നും വിവരം.
Read Also : മലപ്പുറത്ത് അതീവ ജാഗ്രത; കൊണ്ടോട്ടിയിൽ നിയന്ത്രണം ഏർപ്പെടുത്തി
കെ പി സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചയാളാണെന്നും ഇക്കാര്യം മറച്ചു വച്ചുവെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ ആരോപണം. ഒരു ഭാര്യ വിദേശത്തുണ്ടെന്നും ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത് എന്നും യുഡിഎഫ്. പാകിസ്താന്‍ റാവല്‍പിണ്ടി സ്വദേശിനിയായ ഹിറ മുഹമ്മദ് സഫറാണ് രണ്ടാമത്തെ ഭാര്യ എന്നതിനുള്ള തെളിവുകളും പ്രതിപക്ഷം സമര്‍പ്പിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here