‘സ്ത്രീകൾ പുരുഷന്മാരേക്കാൾ കരുത്തർ’; സ്ത്രീ ശാക്തീകരണത്തിന് രാഹുലിന്റെ ‘അയ്കിഡോ’; വിഡിയോ

രാഹുൽ ഗാന്ധിക്ക് ആവേശകരമായ വരവേൽപ്പ് നൽകി സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ. സ്ത്രീ ശാക്തീകരണത്തെപറ്റിയും അടിസ്ഥാന തത്വങ്ങളെ പറ്റിയും രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിച്ചു.
ചോദ്യ ശരങ്ങളുമായി നിന്ന സെന്റ് തെരേസാസിലെ ചുണക്കുട്ടികളെ അനായാസമാണ് രാഹുൽ കയ്യിലെടുത്തത്. ഇന്ധന വിലക്കയറ്റവും സ്ത്രീ ശാക്തീകരണവുമെല്ലാം ചോദ്യങ്ങളായി ഉയർന്നു. വ്യക്തി മാത്രം ശാക്തീകരിക്കുന്നതിലല്ല സമൂഹം മുഴുവനായി ശാക്തീകരിക്കുമ്പോഴേ ആ വാക്കിന് പ്രസക്തി ഉണ്ടാവുകയുള്ളൂ എന്ന് രാഹുൽ പറഞ്ഞു. വിദ്യാർത്ഥിനികളെ വേദിയിലേക്ക് ക്ഷണിച്ച് സ്വയം പ്രതിരോധവും ശാക്തീകരണവും രാഹുൽ വിശദീകരിച്ചു നൽകി. മോഡേൺ ജാപ്പനീസ് മാർഷ്യൽ ആർട്ടായ അയ്കിഡോയുടെ ചില പൊടിക്കൈകളാണ് രാഹുൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വിശദീകരിച്ചത്. പുരുഷന്മാരേക്കാൾ കരുത്തരാണ് സ്ത്രീകളെന്ന രാഹുലിന്റെ വാക്കുകൾ വൻ കരഘോഷത്തോടെ വിദ്യാർത്ഥികൾ വരവേറ്റു.
Story Highlights- Rahul gandhi, Aikido
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here