സൗദിയില്‍ 404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളിലും ആക്ടീവ് കേസുകളുടെ എണ്ണത്തിലും വീണ്ടും വര്‍ധനവ്. 404 കൊവിഡ് കേസുകളും നാല് മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ നാലായിരത്തിന് മുകളില്‍ എത്തി. കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍ കടക്കുന്നത് നാല് മാസങ്ങള്‍ക്ക് ശേഷവും ആക്ടീവ് കേസുകള്‍ നാലായിരത്തിന് മുകളില്‍ എത്തുന്നത് മൂന്നര മാസങ്ങള്‍ക്ക് ശേഷവുമാണ്.
സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നാനൂറ് കടക്കുന്നത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്. നവംബര്‍ 14 മുതല്‍ ഇന്നലെ വരെ റിപോര്‍ട്ട് ചെയ്തത് നാനൂറില്‍ താഴെ കേസുകള്‍ മാത്രമായിരുന്നു. 404 കൊവിഡ് കേസുകളും 387 രോഗമുക്തിയും നാല് മരണവും ഇന്ന് റിപോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകള്‍ ഇതോടെ 3,85,424 ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 3,74,799 ഉം, മരണസംഖ്യ 6,613 മായി ഉയര്‍ന്നു. 97.24 ശതമാനമാണ് രോഗമുക്തി നിരക്ക്.
4,012 ആക്ടീവ് കേസുകളാണ് സൗദിയില്‍ ഉള്ളത്. ഡിസംബര്‍ ആറിനു ശേഷം ആക്ടീവ് കേസുകള്‍ നാലായിരം കടക്കുന്നത് ആദ്യമായാണ്. 595 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 44,161 സാമ്പിളുകള്‍ കൂടി പരിശോധിച്ചതോടെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 1,46,64,169 ആയി ഉയര്‍ന്നു. രാജ്യത്തു കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 32,57,339 ആയി. റിയാദ് നഗരത്തില്‍ 144-ഉം, ജിദ്ദയില്‍ 34-ഉം, ദമാമില്‍ 26-ഉം, മക്കയില്‍ 23-ഉം, മദീനയില്‍ 10-ഉം കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
Story Highlights- Saudi records 404 new COVID-19 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here